നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണോ നിശ്ചയമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിയമങ്ങളും നിരക്കുകളും ജൂലൈ 1 മുതല്‍ മാറിയേക്കും. ബേസിക് സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന് (ബിഎസ്ബിഡി) ബാധകമാകുന്നതാണ് പുതിയ മാറ്റങ്ങള്‍.
എസ്ബിഐയുടെ പുതിയ നയത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഇങ്ങനെയൊക്കെ-
ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സോ പരമാവധി ബാലന്‍സോ ആവശ്യമില്ല എന്നത് ശ്രദ്ധേയമാണ്. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം-കം-ഡെബിറ്റ് കാര്‍ഡ് നല്‍കും. സാധുവായ കെവൈസി രേഖകളുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എസ്ബിഐയില്‍ ഒരു ബിബിഎസ്ഡി അക്കൗണ്ട് തുറക്കാന്‍ കഴിയും.
എസ്ബിഐ എടിഎമ്മുകളില്‍ പണം പിന്‍വലിക്കല്‍ നിയമങ്ങള്‍
എടിഎമ്മുകളും ബാങ്ക് ശാഖകളും ഉള്‍പ്പെടെ പ്രതിമാസം നാല് തവണ ചാര്‍ജില്ലാതെ പണം പിന്‍വലിക്കലാണ് ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നത്. സൗജന്യ പരിധിക്കപ്പുറമുള്ള ഓരോ ഇടപാടിനും എസ്ബിഐ 15 രൂപയും ജിഎസ്ടിയും ഈടാക്കും. ഹോം ബ്രാഞ്ചിലും എടിഎമ്മുകളിലും എസ്ബിഐ ഇതര എടിഎമ്മുകളിലും പണം പിന്‍വലിക്കല്‍ നിരക്കുകള്‍ ബാധകമാകും
ബിബിഎസ്ഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 10 ചെക്ക് ബുക്കുകള്‍ എസ്ബിഐ നല്‍കും. അതിനുശേഷംഒരു നിശ്ചിത ഫീസ് ഈടാക്കും. അതേസമയം മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിലെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ഒഴിവാക്കും. അതേസമയം കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഹോം ബ്രാ്ഞ്ചില്‍ നിന്നല്ലാതെയുള്ള ബ്രാഞ്ചുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി എസ്ബിഐ വര്‍ദ്ധിപ്പിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എസ്ബിഐ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പ്രതിദിനം ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. സേവിംഗ്‌സ് ബാങ്ക് പാസ്ബുക്കിനൊപ്പം വിത്‌ഡ്രോവല്‍ ഫോം ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പ്രതിദിനം 25,000 രൂപയായി ഉയര്‍ത്തി. ചെക്ക് ഉപയോഗിച്ചുള്ള തേര്‍ഡ് പാര്‍ട്ടി പണം പിന്‍വലിക്കല്‍ പ്രതിമാസം 50,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.